മരക്കൊമ്പ് തലയിൽ വീണ് വീട്ടമ്മ മരിച്ചു

wayanad

മരം വെട്ടുന്നതിനിടയിൽ മരക്കൊമ്പ് തലയിൽ വീണ് വീട്ടമ്മ മരിച്ചു. വയനാട് പനമരം കീഞ്ഞുകടവ് പള്ളിപ്പറമ്പിൽ മറിയം(55) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. പുൽപ്പള്ളി ആലത്തൂരിൽ സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ വിറക് പണിക്കായി പോയതായിരുന്നു മറിയം. മരക്കൊമ്പ് വെട്ടി താഴെയിടുന്നതിനിടയിൽ ഓടിമാറാൻ ശ്രമിക്കവെ തലയിൽ വീഴുകയായിരുന്നു വെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. തുടർന്ന് പുൽപ്പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

NO COMMENTS

LEAVE A REPLY