അപേക്ഷകരില്ല; പ്രവാസി പെൻഷൻ പദ്ധതി കേന്ദ്രം നിർത്തുന്നു

centre to stop expatriate pension

പ്രവാസികൾക്കായുള്ള പെൻഷൻ പദ്ധതി മഹാത്മ ഗാന്ധി പ്രവാസി സുരക്ഷാ യോജന (എം.ജി.പി.എസ്.വൈ) മോദി സർക്കാർ നിർത്തലാക്കുന്നു. പെൻഷൻ പദ്ധതിക്ക് വേണ്ടത്ര അപേക്ഷകരില്ലെന്ന കാരണം പറഞ്ഞാണ് മൻമോഹൻ സർക്കാർ തുടങ്ങിവെച്ച പദ്ധതി അവസാനിപ്പിക്കുന്നത്.

ഗൾഫ് രാജ്യങ്ങളിലും മറ്റുമായി ഏഴു ദശലക്ഷം ഇന്ത്യൻ പ്രവാസികളുണ്ടെന്നാണ് കണക്ക്. എന്നാൽ, പ്രവാസി പെൻഷൻ പദ്ധതിയിൽ ചേർന്നവരുടെ എണ്ണം 300ൽ താഴെ മാത്രമാണ്. ഇത്രയും പേരെ വെച്ച് പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാവില്‌ളെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ.

centre to stop expatriate pension

NO COMMENTS

LEAVE A REPLY