കണ്ണൂരിൽ സമാധാനം കൊണ്ടുവരും: മുഖ്യമന്ത്രി

pinarayi-vijayan

കണ്ണൂരിനെ സംഘർഷരഹിത ജില്ലയായി മാറ്റാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുമ്പ് നടന്ന സമാധാന ശ്രമങ്ങൾ പൂർണമായി ഫലം കണ്ടില്ലെന്നും എന്നാൽ നേതാക്കൾ തമ്മിലുള്ള ധാരണ താഴെത്തട്ടിലെത്തിക്കണമെന്നും കണ്ണൂരിൽ സർവകക്ഷി സമാധാനയോഗത്തിനുശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പോലീസ് പോലീസായി തന്നെ മാറണം. പോലീസ് പിടികൂടിയ പ്രതികളെ തടിമിടുക്ക് കാണിച്ച് ഇറക്കികൊണ്ടു പോകുന്നത് അനുവദിക്കരുത്. എന്നാൽ പ്രതികൾക്ക് നിയമപരമായ സഹായം നൽകുന്നതിൽ തെറ്റില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY