മോഹൻലാലും പീറ്റർ ഹെയ്‌നും വീണ്ടും ഒന്നിക്കുന്നു; നായിക മഞ്ജുവാര്യർ

mohanlal peter hein and manju warrior to unite for unnikrishnans next

ബ്രഹ്മാണ്ഡ ചിത്രമായിരുന്ന പുലിമുരുകന് ശേഷം പീറ്റർ ഹെയ്‌നും മോഹൻലാലും ഒന്നിക്കുന്നു. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മഞ്ജുവാര്യറാണ് ലാലേട്ടന്റെ നായികയായി എത്തുന്നത്.

ചിത്രത്തിൽ ആക്ഷൻ കൊറിയോഗ്രഫി നിർവ്വഹിക്കുന്നത് പീറ്റർ ഹെയ്‌നും സറ്റണ്ട് സിൽവയും ചേർന്നാണ്. ആക്ഷന് പ്രാധാന്യമുള്ള സിനിമയാണെങ്കിലും പുലിമുരുകനിലേതുപോലെ ഹൈലെവൽ ആക്ഷൻ സീക്വൻസുകൾ ഉള്ള ചിത്രമാവില്ല ഇതെന്നും ഉണ്ണികൃഷ്ണൻ പറയുന്നു.

തമിഴ് നടൻ വിശാലും ഹൻസിക മോട്ട്‌വാനിയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നും സംവിധായകൻ പറഞ്ഞു. തെലുങ്ക് താരം ശ്രീകാന്തും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷം മോഹൻലാലും മഞ്ജുവാര്യറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.

mohanlal peter hein and manju warrior to unite for unnikrishnans next

NO COMMENTS

LEAVE A REPLY