ശശികല കുറ്റക്കാരി; നാല് വര്‍ഷം തടവ്

ശശിലയ്ക്ക് തിരിച്ചടി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലയ്ക്ക് നാല് വര്‍ഷത്തെ തടവ്. പത്ത് കോടി പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു.  ഉടന്‍ കീഴടങ്ങാന്‍ കോടതി നിര്‍ദേശിച്ചു. വിചാരണ കോടതിയുടെ വിധി സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. ആയിരം പേജുള്ള വിധിന്യായമാണ്കോടതി പുറപ്പെടുവിച്ചത്.

ഇതോടെ ഇനി പത്ത് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ ശശികലയ്ക്ക് മത്സരിക്കാനാകില്ല. തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകാന്‍ കരുക്കള്‍ നീക്കിയ ശശികലയ്ക്ക് ഏറ്റ ശക്തമായ തിരിച്ചടിയാണ് കോടതി വിധി.

NO COMMENTS

LEAVE A REPLY