Advertisement

ജീവിച്ചിരുന്നെങ്കിൽ ജയലളിതയും ജയിലിൽ

February 14, 2017
Google News 1 minute Read
jayalalitha

നിലവിലെ എഐഎഡിഎംകെ ജനറൽ സെക്രട്ടറി ശശികല നടരാജനെതിരെ സുപ്രീം കോടതി വിധി വന്നതിന്റെ ആഹ്ലാദത്തിലാണ് ഒപിഎസ് ക്യാമ്പ്. ആഹ്ലാദത്തിൽ പട ക്കം പൊട്ടിക്കാനും മധുര പലഹാരങ്ങൾ വിതരണം ചെയ്യാനുമൊന്നും ഒപിഎസിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന അണികൾ മറക്കുന്നില്ല. അവരങ്ങനെ ആഘോഷിക്കുക യാണ്.

ജയലളിതയുടെ ശവകുടീരത്തിൽ ധ്യാനത്തിലിരുന്നാണ് പനീർശെൽവം ശശികലയ്‌ ക്കെതിരായ യുദ്ധം പ്രഖ്യാപിച്ചത്. ശശികലയ്‌ക്കെതിരായ വിധിയോടെ തമിഴ്‌നാട് രക്ഷപ്പെട്ടുവെന്ന് പ്രഖ്യാപിച്ച ഒപിഎസ് എന്നാൽ ഈ വിധി യഥാർത്ഥത്തിൽ ആർക്കെ തിരെ ആയിരുന്നു വരേണ്ടിയിരുന്നത് എന്ന് ഓർമ്മിക്കുന്നുണ്ടോ ആവോ അതോ സൗകര്യം പോലെ മറക്കുന്നതോ…

അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് ശശികലയെയും ജയലളിതയുടെ വളർ ത്തുമകനായിരുന്ന സുധാകരനെയും ശശികലയുടെ സഹോദര പത്‌നി ഇളവരശി യെയും കോടതി കുറ്റക്കാരായി കണ്ടെത്തി ശിക്ഷിച്ചിരിക്കുന്നത്. ഹൈക്കോടതി വിധി റദ്ദാക്കുകയും വിചാരണക്കോടതി വിധി ശരിവയ്ക്കുക യുമായിരുന്നു സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ച്.

എന്നാൽ രണ്ട് ദശകം മുമ്പ് ഫയൽ ചെയ്ത ഈ കേസിലെ ഒന്നാം പ്രതി ആരായിരുന്നു ?

1991 -1996 കാലഘട്ടത്തിൽ ജയലളിത ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചുവെന്ന്, അന്നത്തെ ജനതാ പാർട്ടി അധ്യക്ഷനായിരുന്ന സുബ്രഹ്മണ്യൻ സ്വാമി ജയലളിതയ്‌ക്കെതിരെ കേസ് ഫയൽ ചെയ്തത്.

പിന്നീട് ഇങ്ങോട്ട് ജയലളിതയ്‌ക്കെതിരെ വിധി വരികയും അത് നിയമ-അധികാര ബലത്തിൽ തല്ലിക്കെടുത്തുകയും ചെയ്യുന്നത് പതിവായിരുന്നു. ജയിലിൽ പോകുന്ന തും. അണികൾ തെരുവിലിറങ്ങുന്നതും.

1996 ഡിസംബർ ഏഴിന് ഇതേ കേസിൽ ജയലളിതയെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതേ കേസിൽ 1997 ഒക്ടോബർ 21 നാണ് ജയലളിത, ശശികല നടരാജൻ, എൻ സുധാ കരൻ, ജെ ഇളവരശി എന്നിവർക്കെതിരെ ആദ്യമായി കുറ്റം ചുമത്തിയത്. ഇത് സംഭ വിച്ചത് ഡിഎംകെ അധികാരത്തിലിരിക്കെയും.

എന്നാൽ 2001 മെയ് 14ന് ജയലളിത വീണ്ടും അധികാരത്തിലെത്തിയെങ്കിലും 2000ൽ നടന്ന തമിഴ്‌നാടു സ്‌മോൾ ഇൻഡസ്ട്രീസ് കോർപ്പറേഷൻ കേസിന്റെ അടിസ്ഥാനത്തിൽ വന്ന സുപ്രീംകോടതി വിധിയാൽ അവരുടെ മുഖ്യമന്ത്രിപദവി അസാധുവാക്കപ്പെട്ടു.

2002 ഫെബ്രുവരിയിൽ ജയലളിത വീണ്ടും അധികാരത്തിലെത്തി. ഇതോടെ കേസ് അട്ടിമറിക്കാൻ ജയലളിത ശ്രമിക്കുന്നുവെന്ന അരോപണത്തെ തുടർന്ന് ഡിഎംകെ നേതാവ് അൻപഴകൻ സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് കേസ് വിചാരണയ്ക്കായി കർണാടകയിലേക്ക് മാറ്റിയത്.

ഒടുവിൽ 2014 സെപ്റ്റംബർ 27 ന് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പ്രത്യേക അപ്പീൽ കോടതി ജയലളിതയടക്കം നാല് പേർ കുറ്റക്കാരെന്ന് കണ്ടെത്തുകയും നാല് വർഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.

പിന്നീട് നടന്ന നിയമ പോരാട്ടങ്ങളിൽ 2015 മെയ് 11ന് ജയലളിതയെയും മറ്റ് മൂന്ന് പേരെയും കുറ്റവിമുക്തരാക്കി കർണാടക ഹൈക്കോടതി ഉത്തരവിട്ടു. ഈ വിധിയിൽ 2015 ജൂൺ 23 ന് കർണാടക സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജിയിലാണ് സുപ്രീം കോടതി ഇപ്പോൾ വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

ജയലളിതയ്‌ക്കൊപ്പം കൂട്ടുപ്രതികളായിരുന്ന മൂന്ന് പേരാണ് ശശികല, സുധാകരൻ, ഇളവരശി എന്നിരിക്കെ 2016 ഡിസംബർ 5 ന് മരണം സംഭവിച്ചില്ലായിരുന്നെങ്കിൽ പാരപ്പന അഗ്രഹാര ജയിലിലേക്ക് ഇന്ന് ആദ്യം കാൽ വയ്ക്കുക ജയലളിതയായിരുന്നേനെ എന്നത് വിസ്മരിക്കാനാവില്ല.

ജയലളിതയുടെ വിശ്വസ്തരെ വിട്ട്, എംജിആറിന്റെ മരണത്തോടെ ഉയർന്നുവന്ന ജയല ളിതയ്‌ക്കെതിരെ, നിലകൊണ്ടവരോടൊപ്പം ചേർന്ന ഒപിഎസ് അപ്പോഴും ഈ വിധി ആഘോഷിക്കുമായിരുന്നോ… ?

യഥാർത്ഥത്തിൽ ഈ വിധി ശശികലയ്‌ക്കെതിരെയാണോ അതോ ഒപിഎസ് അടക്കമു ള്ള എഐഎഡിഎംകെ അധികാര വിഭാഗത്തിന് നേരെയാണോ ഉയരുന്നത്… ?

ഇപ്പോൾ ഒപിഎസ് ക്യാമ്പിൽ കൂട്ടിയിട്ട് കത്തിക്കുന്ന പടക്കങ്ങളൊക്കെ യഥാർത്ഥത്തി ൽ പൊട്ടിത്തെറിക്കുന്നത് ജയലളിതയുടെ ശവകുടീരത്തിലല്ലേ… ?

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here