ഫഹദ് ഫാസിൽ-സെണ്ണി വെയ്ൻ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ

anenkilum allenkilum fahadh fasil sunny wayne new film poster

ഫഹദ് ഫാസിലും സണ്ണി വെയ്‌നും ഒന്നിക്കുന്ന ആണെങ്കിലും അല്ലെങ്കിലും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. അന്നയും റസൂലും എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമം ഒരുക്കുന്നത് സംവിധായകൻ വിവേക് തോമസാണ്.

റൊമാന്റിക് കോമഡി ശ്രേണിയിൽ പെടുത്താവുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വാലന്റൈൻസ് ദിനത്തിലാണ് പുറത്ത് വിട്ടത്. ബംഗലൂരുവിൽ താമസിക്കുന്ന രണ്ട് യുവാക്കളുടെ കഥാപാത്രമാണ് ചിത്രത്തിൽ ഇരുവരുടേതും. എട്ട് മാസമായി താൻ ചിത്രത്തിന്റെ പ്രവർത്തനങ്ങൾ മുഴുകിയിരിക്കുകയായിരുന്നുവെന്നും ചിത്രത്തിന്റെ ബാക്കി അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ലെന്നും സംവിധായകൻ പറയുന്നു.

വിവേക് തോമസ് തന്നെ തിരക്കഥയെഴുതിയ സിനിമയുടെ ചിത്രീകരണം മെയിൽ ആരംഭിക്കും. ബംഗലൂരുവിലായിരുക്കും ഷൂട്ടിങ്ങ് എന്നാണ് സൂചന.

anenkilum allenkilum fahadh fasil sunny wayne new film poster

NO COMMENTS

LEAVE A REPLY