ടാറ്റക്കെതിരായ കർഷകരുടെ പ്രക്ഷോഭത്തിനിടെ സംഘർഷം

conflict in farmers protest against tata

ഗുജറാത്തിലെ ടാറ്റയുടെ നാനോ നിർമാണ പ്ലാൻറിന് സമീപം കർഷകർ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായി. നർമദ ഡാം കനാലിൽ നിന്ന് കമ്പനിക്ക് വെള്ളം നൽകുന്നുതുമായ ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പ്രക്ഷോഭത്തിന് കാരണമായത്.

സാനന്തിലെ ടാറ്റയുടെ പ്ലാൻറിന് സമീപത്തേക്ക് 5000ത്തോളം കർഷകർ റാലിയുമായി എത്തുകയായിരുന്നു. റാലി നടത്തിയവരെ പിരിച്ച് വിടാനായി പൊലീസ് ലാത്തിചാർജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. കർഷകരുടെ ഭാഗത്ത് നിന്നുണ്ടായ കല്ലേറിൽ ചില പൊലീസുകാർക്കും മാധ്യമ പ്രവർത്തകർക്കും പരിക്കേറ്റു.

conflict in farmers protest against tata

NO COMMENTS

LEAVE A REPLY