ഉത്തരാഖണ്ഡിലും യു.പിയിലും കനത്ത പോളിങ്ങ്

election

നിയമസഭ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്ന ഉത്തരാഖണ്ഡിലും യു.പിയിലും കനത്ത പോളിങ്ങ്​. ഉത്തരാഖണ്ഡിൽ 25 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. 11മണിവരെയുള്ള കണക്കാണിത്​. ഉത്തർപ്രദേശിൽ  24.14 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്​.

വരും മണിക്കൂറുകളിൽ പോളിങ്ങ്​ കൂടുതൽ ശക്​തമാവുമെന്നാണ് ​പ്രതീക്ഷ. ഹരിദ്വാറിലാണ്​ ഏറ്റവും കൂടുതൽ പോളിങ്ങ്​ രേഖപ്പെടുത്തിയിരിക്കുന്നത്. 28 ശതമാനം പോളിങ്ങാണ്​ ഹരിദ്വാറിൽ രേഖപ്പെടുത്തയത്​. 20 ശതമാനം രേഖപ്പെടുത്തിയ പൗരി അൽമോറ ജില്ലകളിലാണ്​ കുറഞ്ഞ പോളിങ്ങ്​​.

NO COMMENTS

LEAVE A REPLY