മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പ്

free-medical-camp pg medical courses fee hiked six medical colleges denied approval private medical college fees continues to be 5 lakhs

സംസ്ഥാന ഫിഷറീസ് വകുപ്പ്, എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും സ്വകാര്യ ആശുപത്രികളുടെയും സഹകരണത്തോടെ മത്സ്യത്തൊഴിലാളികള്‍ക്കായി ഫെബ്രുവരി 18 രാവിലെ 9 മുതല്‍ 1 മണി വരെ കുമ്പളങ്ങി ഗവ. യു.പി.സ്‌കൂളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഗൈനക്കോളജി, നേത്രവിഭാഗം, ദന്തവിഭാഗം, ശിശുരോഗ വിഭാഗം, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി എന്നീ വിഭാഗങ്ങളില്‍ അമൃതാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ പ്രഗത്ഭരായ മുപ്പത്തഞ്ചോളം ഡോക്ടര്‍മാരും ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരും ക്യാമ്പിന്  നേത്യത്വം നല്‍കുന്നു.

കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കു വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യമായി മരുന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കണ്ണടയും നല്കും. തുടര്‍ ചികില്‍സ ആവശ്യമായി വരുന്നവരെ ആധുനിക സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുമെന്നും മേഖലാ  ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY