Advertisement

എങ്ങനെയൊക്കെ നിങ്ങളുടെ ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടേക്കാം??

February 15, 2017
Google News 2 minutes Read

ഫെയ്സ് ബുക്ക് വഴിയുള്ള സൈബര്‍ ക്രൈമുകള്‍ കുമിഞ്ഞ് കൂടുന്ന ഒരു കാലഘട്ടമാണിത്. എത്രയൊക്കെ പ്രൈവസി ആക്ടിവേറ്റ് ചെയ്താലും ഫേസ് ബുക്കില്‍ അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ പലപ്പോഴും പല രീതിയില്‍ ഉപയോഗിക്കപ്പെട്ടേക്കാം. ഫ്രീയായി എവിടെ വൈഫൈ കണ്ടാലും അത് ഉപയോഗിക്കുന്നതാണ് നമ്മുടെ രീതി.
എന്നാല്‍ ഇതുവരെ നമ്മുടെ അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ കാരണമാകുമെന്നാണ് കേരള സൈബര്‍ പോലീസിന്റെ സൈബര്‍ ഡോമിന്റെ കമാന്റര്‍ ഹേമന്ദ് ജോസഫ് പറയുന്നത്. ആപ്പിള്‍,ഫേസ്ബുക്ക്, ട്വിറ്റര്‍, യാഹു, ബ്ലാക്‌ബെറി, മൈക്രോസോഫ്ട് തുടങ്ങിയവയുടെ സുരക്ഷാ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ശ്രദ്ധയാകര്‍ഷിച്ച ചെറുപ്പക്കാരനാണ് ഹേമന്ദ്. ഫോബ്സ് മാഗസിനിലും ഹേമന്ദിന്റെ ഈ കണ്ടുപിടുത്തങ്ങള്‍ അച്ചടിച്ച് വന്നിരുന്നു.

14732235_1104323342977182_768872959883077693_n ഹേമന്ദിന്റെ ഈ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക

നമ്മുടെ ഭാഗത്തു നിന്നുള്ള ആശ്രദ്ധ ഒന്നുകൊണ്ടു മാത്രമേ നമ്മുടെ അക്കൗണ്ട് ഹാക്ക് ചെയ്യപെടുകയുള്ളു.
1. Facebook Security Vulnerabilities : ഫേസ്ബുക്കിന്റെ ഭാഗത്തു നിന്നുള്ള പാളിച്ചയെ ആണ് Facebook Security Vulnerabilities/Bugs എന്ന കൊണ്ട് ഉദ്ദേശിക്കുന്നത്. ഫേസ്ബുക്ക്ന്റെ ഭാഗത്തു നിന്ന് അത്തരം പാളിച്ചകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഈ കാരണങ്ങൾ കൊണ്ട് നിങളുടെ അക്കൗണ്ട് ഹാക്ക് ആവാൻ ഉള്ള സാധ്യത വളരെ വളരെ കുറവാണ് . അങനെ ഒരു ബഗ്ഗ്‌ അവരുടെ വെബ്സൈറ്റ് ൽ ഉണ്ടെങ്കില്‍ തന്നെ അതു അവർ വേഗം തന്നെ ഫിക്സ് ചെയ്യാറുണ്ട്.
2. ഫേസ്ബുക്ക് ഫിഷിംഗ് പേജുകള്‍: ഏറ്റവും കൂടുതൽ ഫേസ്ബുക് അക്കൗണ്ട് ഹാക്ക് ആവൂന്നതിന്റെ കാരണം ഫേസ്ബുക്ക് ഫിഷിംഗ് പേജുകള്‍ ആണ്. ഫേസ്ബുക്കിനു സമാനമായ ഡിസൈനില്‍ ഒരു വെബ്സൈറ്റ് ഹാക്കർസ് ഉണ്ടാക്കി അതു ഹാക്കർന്റെ സെർവറില്‍ ഹോസ്റ്റ് ചെയ്യുന്നു . വിക്‌ടിംനെ സോഷ്യൽ എഞ്ചിനീയറിംഗ് ട്രിക്‌സ് യൂസ് ചെയ്തു അവിടെ ലോഗിൻ ചെയ്യിപ്പിക്കുന്നു. നിങ്ങൾ ലോഗിൻ ചെയ്യാൻ ഉപയോഗിച്ച യൂസര്‍നെയിം ആൻഡ് പാസ്സ്‌വേർഡ് ഹാക്കർന് അതുവഴി ലഭിക്കുന്നു . ഇങ്ങനെ ആണ് ഫിഷിംഗ് വർക്ക് ചെയ്യുന്നത്.
ഒരിക്കലും ഫേസ്ബുക്കിന്  പുറത്തു വേറെ ഒരു വെബ്സൈറ്റിലും നിങ്ങളുടെ ഫേസ്ബുക്ക് ലോഗിന്‍ ഡീറ്റൈൽസ് കൊടുക്കാതെ ഇരിക്കുക.
ഫേസ്ബുക്കിന് ഉള്ളിൽ തന്നെ ഫിഷിങ് പേജ് ഉണ്ടാക്കാൻ സാധിക്കും, app.facebook.com എന്ന ഡൊമെയിനിലും ഇതുപോലെ ഫിഷിംഗ് പേജ് ഉണ്ട് .
2. മാലിഷ്യസ് ഫേസ് ബുക്ക് ആപ്ളിക്കേഷന്‍സ് : എന്റെ പ്രൊഫൈൽ ഇൽ നിന്ന് വേറെ ആരോ പോസ്റ്റ് ചെയ്യുന്നു എന്ന് പറയുന്നവർ ഇത് ശ്രദ്ധിക്കുക. നിങ്ങൾ ഒരു ഫേസ്ബുക് അപ്ലിക്കേഷൻ യൂസ് ചെയ്യുമ്പോൾ നിങ്ങൾ ആ ആപ്ലിക്കേഷന്പല പേർമിഷനുകളും കൊടുക്കുന്നുണ്ട് . നിങ്ങളുടെ മെസ്സേജുകള്‍ അനലൈസ് ചെയ്യാൻ തുടങ്ങി നിങ്ങളുടെ വോളില്‍ പോസ്റ്റ് ചെയ്യാൻ വരെ മാലിഷ്യസ് ആയിട്ടുള്ള പല അപ്പ്ലിക്കേഷൻസ് ഉം ഫേസ്ബുക്കിൽ ഉണ്ട് . ഫേസ്ബുക് അപ്പ്സ് യൂസ് ചെയ്യുമ്പോ സൂക്ഷിക്കുക. നിങ്ങൾ മാനേജ് ചെയ്യുന്ന പേജ് വരെ ടേക്ക് ഓവര്‍ ചെയ്യാനുള്ള പെർമിഷൻസ് ഫേസ്ബുക് അപ്പ്സിനു ഉണ്ട് ( അങ്ങനെ ഉള്ള അപ്പ്സ് പബ്ലിഷ് ചെയ്യാൻ ഫേസ്ബുക് സമ്മതിക്കാറില്ല എന്നിരുന്നാലും ടാര്‍ജെറ്റായുള്ള ആക്രമണത്തിന് ഉള്ള സാധ്യത തള്ളി കളയാൻ പറ്റില്ല ) അപ്പ്സ് യുസ് ചെയ്തു കഴിഞ്ഞ് അപ്പ്സ്ന്റെ ആക്സസ് എടുത്ത് കളയുക.
3. കീലോഗേർസ്, SPYWARES etc : നമ്മൾ കീബോർഡില്‍ ടൈപ്പ് ചെയ്യുന്ന കാര്യങ്ങൾ എല്ലാം സേവ് ചെയ്തുവെച്ചു ഹാക്കർസ്ന് അത് കൈമാറുന്ന പ്രോഗ്രാമുകൾ ആണ് കീലോഗേർസ് എന്ന് വിളിക്കുന്നത്. നമ്മൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ അത്തരം പ്രോഗ്രാംസ് ഉണ്ടെങ്കിൽ അവർ നമ്മൾ ഫേസ്ബുക്കോ ജിമെയിലോ ലോഗിൻ ചെയ്യാൻ യുസ് ചെയുന്ന യൂസര്‍നെയിമോ പാസ്വേര്‍ഡോ കീബോർഡില്‍ ടൈപ്പ് ചെയ്യുന്നതിനനുസരിച്ചു സേവ് ചെയ്ത് വെക്കുകയും ഹാക്കർസ്ന് കൈമാറുകയും ചെയ്യും. കമ്പ്യൂട്ടറിൽ ആന്റി വൈറസ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുക. ഇന്റർനെറ്റ് കഫേയിലോ മറ്റോ ഫേസ്ബുക് ഉപയോഗിക്കുമ്പോള്‍ പാസ്സ്‌വേർഡ് എന്റർ ചെയ്യാൻ കഴിവതും വെര്‍ച്വല്‍ കീ ബോര്‍ഡ് തെരഞ്ഞെടുക്കുക, ഹാര്‍ഡ്വെയര്‍ കീ ലോഗേഴ്സ് ഉണ്ടാവാൻ ഉള്ള സാധ്യത ഉള്ളകൊണ്ടാണ് ഇങ്ങനെ ഒരു നിർദ്ദേശം.
4. ഒരു സ്‌ട്രോങ്, Guess ചെയ്യാൻ പറ്റാത്ത പാസ്സ്‌വേർഡ് ഉപയോഗിക്കുക
ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നിങ്ങളുടെ ഫേസ്ബുക് / സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ സുരക്ഷിതം ആയിരിക്കും,
മറ്റുള്ളവര്‍ക്ക് പാസ്സ്‌വേർഡ് കൈമാറുക, കൂട്ടുകാരന്റെ കമ്പ്യൂട്ടറില്‍ പാസ്സ്‌വേർഡ് സേവ് ചെയ്തു വെക്കുക, ഫേസ്ബുക് പാസ്സ്‌വേർഡ് റീസെറ്റ് കോഡ് പറഞ്ഞു കൊടുക്കുക പോലുള്ള മണ്ടത്തരങ്ങൾ കൊണ്ടും അക്കൗണ്ട് ഹാക്ക് ആയേക്കാമെന്നും ഹേമന്ദ് പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here