മണിപ്പൂർ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ ബിജെപി കോടികൾ വാഗ്ദാനം ചെയ്തു: ഇറോം ശർമിള

irom-sharmila

മണിപ്പൂർ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ തനിക്ക് ബിജെപി 36 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ആവർത്തിച്ച് ഇറോം ശർമിള. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് പ്രഖ്യാപിച്ച ശേഷം ആശുപ്ത്രി കിടക്കയിൽ തന്നെ സന്ദർശിക്കാനെത്തിയ ബിജെപി നേതാവാണ് പണം വാഗ്ദാനം ചെയ്തതെന്നും ഇറോം. ഞായറാഴ്ചയാണ് ഇറോം ഇക്കാര്യം വ്യക്തമാക്കിയത്. പണത്തിന് വേണ്ടി മൂല്യങ്ങൾ അടിയറവ് വയ്ക്കില്ലെന്നും ഇറോം.

NO COMMENTS

LEAVE A REPLY