ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍, ഐഎസ്ആര്‍ഒയ്ക്ക് ചരിത്രനേട്ടം

ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍, ഐഎസ്ആര്‍ഒയ്ക്ക് ചരിത്രനേട്ടം. ഇന്ത്യയുടെയടക്കം ആറ് വിദേശരാജ്യങ്ങളുടെ 104 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ചു.

ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളും അമേരിക്കയുടെ 80 നാനോ സാറ്റ്‌ലൈറ്റുകളും വിക്ഷേപിച്ചവയില്‍ ഉള്‍പ്പെടും. മൊത്തം ആറ് വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. 1500കിലോയാണ് ഉപഗ്രഹങ്ങളുടെ ഭാരം.

ഇന്ന് രാവിലെ 9.28 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് കേന്ദ്രത്തില്‍ നിന്ന് ഉപഗ്രഹങ്ങളും വഹിച്ച് പിഎസ്എല്‍വി കുതിച്ചുയര്‍ന്നത്. പിഎസ്എല്‍വിയുടെ മുപ്പത്തിയൊമ്പതാം  ദൗത്യമാണിത്.

Subscribe to watch more
⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE