ബാബുരാജിനെ വെട്ടിയ ആളെ അറസ്റ്റ് ചെയ്തു

Baburaj

നടന്‍ ബാബുരാജിനെ വെട്ടിയകേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു. അടിമാലി ഇരുട്ടുകാനം രണ്ടാം മൈല്‍ തറമുറ്റത്ത് സണ്ണിയെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയായിരുന്നു അറസ്റ്റ്. അടിമാലി പോലീസാണ് അറസ്റ്റ് ചെയ്തത്. ബാബുരാജ് ഇപ്പോള്‍ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്. നെഞ്ചിനാണ് വാക്കത്തികൊണ്ടുള്ള വെട്ടേറ്റത്.

ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലേക്ക് വെള്ളം എടുക്കുന്ന സ്ഥലത്തെ കുളം വൃത്തിയാക്കാനെത്തിയപ്പോഴാണ് വെട്ടേറ്റത്. ഇയാളില്‍ നിന്ന് തന്നെയാണ് ഈ പത്ത് സെന്റ് ഭൂമി ബാബുരാജ് വാങ്ങിയത്. എന്നാല്‍ ഭൂമിയുെട രജിസ്ട്രേഷന്‍ നടപടികള്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല.

NO COMMENTS

LEAVE A REPLY