സൈറാ ബാനു മോഷൻ പോസ്റ്റർ എത്തി

മഞ്ജുവാര്യറും, മലയാളത്തിന്റെ സൂര്യപുത്രി അമലയും ആദ്യമായി ഒന്നിക്കുന്ന മലയാള ചിത്രം സൈറാ ബാനുവിന്റെ മോഷൻ പോസ്റ്റർ  പുറത്ത്.

നീണ്ട നാളത്തെ ഇടവേളയ്ക്ക ശേഷം അമല അകിനേനിയെ മലയാള സിനിമയിലേക്ക് തിരിച്ചുകൊണ്ടുവരുന്ന ഈ ചിത്രത്തിൽ വക്കീലായാണ് അമല വേഷമിടുന്നത്. ചിത്രത്തിൽ സൈറ ബാനു എന്ന ടൈറ്റിൽ റോളിലാണ് മഞ്ജു എത്തുന്നത്. ഒരു പോസ്റ്റ് വുമണാണ് സൈറ ബാനു.

നവാഗത സംവിധായകൻ ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷെയ്ൻ നിഗമും ഉണ്ട്. കിസ്മത്തിന് ശേഷം ഷെയ്ൻ നിഗം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സൈറാ ബാനു.

saira banu first look poster

NO COMMENTS

LEAVE A REPLY