ഉടൻ എന്ന വാക്കിന്റെ അർത്ഥമറിയില്ലേ എന്ന് ശശികലയോട് കോടതി

sasikala

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാല് വർഷം തടവിന് ശിക്ഷിക്കപ്പെട്ട എഐഎഡിഎംകെ ജനറൽ സെക്രട്ടറി ശശികല നടരാജന് സുപ്രീം കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി. കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ട ശശികലയോട് ഉടൻ എന്ന വാക്കിന്റെ അർത്ഥമറിയില്ലേ എന്ന് കോടതി ചോദിച്ചു. വൈകീട്ട് അഞ്ച് മണിയ്ക്കുള്ളിൽ കീഴടങ്ങണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

മറീന ബീച്ചിലെ ജയലളിതയുടെ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തിയതിന് ശേഷം ശശികല റോഡ് മാർഗ്ഗം ബാഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലിലേക്ക് തിരിക്കും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE