സ്ക്കൂളുകളില്‍ ശാരീരികശിക്ഷ പാടില്ല- മനേകാ ഗാന്ധി

maneka-gandhi

സ്ക്കൂളുകളില്‍ കുട്ടികളുടെ ശാരീരികശിക്ഷ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് കേന്ദ്ര വനിതാശിശു ക്ഷേമമന്ത്രി മനേകാ ഗാന്ധി. കുട്ടികളെ ഇത്തരത്തില്‍ ശിക്ഷിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിക്കുന്നതിനായി പ്രത്യക നിരീക്ഷണ സെല്ലുകള്‍ രൂപവത്കരിക്കണമെന്നും നിര്‍ദേശമുണ്ട്. പരാതി ലഭിച്ചാല്‍ 48മണിക്കൂറിനകം ഹിയറിംഗ് നടത്തണമെന്നും നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY