ബാബുരാജിന് പ്‌ളാസ്റ്റിക് സർജറി നടത്തി

baburaj plastic surgery

റിസോർട്ടിൽ വെച്ച് വെട്ടേറ്റ ചലച്ചിത്ര താരം ബാബുരാജിന് സ്വകാര്യ ആശുപത്രയിൽ പ്ലാസ്റ്റിക് സർജറി നടത്തി. ഇടതുതോൾ മുതൽ കക്ഷം വരെയുള്ള ഭാഗത്താണ് വാക്കത്തികൊണ്ട് വെട്ടേറ്റത്.

വെട്ടേറ്റ പാട് പുറത്ത് കാണാതിരിക്കുന്നതിനാണ് മുറിവ് തുന്നിക്കെട്ടി പ്‌ളാസ്റ്റിക് സർജറി നടത്തിയത്. സർജറിക്കുശേഷം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ബാബുരാജിനെ മുറിയിലേക്ക് മാറ്റി.

ഭൂമി ഇടപാട് സംബന്ധിച്ച തർക്കത്തത്തെുടർന്നാണ് അടിമാലി കല്ലാറിന് സമീപം ഇരുട്ടുകാനത്തെ ബാബുരാജിന്റെ റിസോർട്ടിൽവെച്ച് അയൽവാസി വെട്ടിയത്.

baburaj plastic surgery

NO COMMENTS

LEAVE A REPLY