ബാർ കോഴ; അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും

k m mani congress(m), election, km mani

മുൻ ധനകാര്യമന്ത്രി കെ എം മാണിക്കെതിരായ ബാർകോഴക്കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് വിജിലൻസ് ഇന്ന് കോടതിയിൽ സമർപ്പിക്കും. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഹാജരാക്കാൻ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി വിജിലൻസിനോട് നിർദ്ദേശിച്ചിരുന്നു.

ജനുവരി 30ന് തുടരന്വേഷണ റിപ്പോർട്ട് ഹാജരാക്കാനായിരുന്നു കോടതി നിർദ്ദേശിച്ചിരുന്നത്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥൻ അവധിയിലാണെന്നും പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാൻ സമയം അനുവദിക്കണമെന്നും വിജിലൻസ് കോടതിയെ അറിയിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY