വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കുകള്‍ തീയിട്ട് നശിപ്പിച്ചു

bike

വീട്ടുമുറ്റത്ത് നിർത്തിയിട്ട മൂന്ന് ബൈക്കുകൾ തീയിട്ട് നശിപ്പിച്ചു.  ഇരിണാവ് പയ്യട്ടത്തെ ചെയ്യാപ്പുറത്ത് കുഞ്ഞിക്കണ്ണന്‍റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട മൂന്നു ബൈക്കുകളാണ് കത്തിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു സംഭവം.  ഒരു ബൈക്ക് ഭാഗികമായും   സ്കൂട്ടറും ബൈക്കും പൂർണമായും കത്തിനശിച്ചു.  പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തിവരുന്നു. ഫോറൻസിക്ക് വിദഗ്ധരും പോലീസ് നായയും അന്വേഷണത്തിനായി എത്തും.

NO COMMENTS

LEAVE A REPLY