കാൻസർ രോഗികൾക്കായി മുടിമുറിച്ച് നൽകി ബിന്ദുകൃഷ്ണ

bindu krishna

കാൻസർ രോഗികൾക്കായി മുടി മുറിച്ച് നൽകി ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ മാതൃകയായി. ഇന്നു രാവിലെ 9.30ന് ഡി.സി.സി ഓഫീസിൽ ചേർന്ന ചടങ്ങിലാണ് ബിന്ദു കൃഷ്ണ മുടി മുറിച്ച് നൽകിയത്. ബിന്ദു കൃഷ്ണയ്ക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് മഹിളാ കോൺഗ്രസിലെ 25 പ്രവർത്തകരും കാൻസർ രോഗികൾക്കായി മുടി മുറിച്ച് നൽകി.

ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ജീവകാരുണ്യ പദ്ധതിയായ ‘സ്‌നേഹസ്പർശ’ത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് മുടിമുറിച്ചു നൽകിയത്. കാൻസർ രോഗം ബാധിച്ച് മുടി നഷ്ടപ്പെട്ടവർക്ക് വിഗ്ഗ് നിർമ്മിക്കുന്നതിനായി ചങ്ങനാശ്ശേരി സർഗ്ഗക്ഷേത്രയുമായി സഹകരിച്ചുള്ള പദ്ധതിയും ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു.

NO COMMENTS

LEAVE A REPLY