ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടുകൾ കത്തി നശിച്ചു

bomb-blast malappuram

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് വീടുകൾ കത്തി നശിച്ചു. കൊല്ലം ചിന്നക്കട സിഎസ്‌ഐ കൺവെൻഷൻ സെന്ററിന് എതിർവശം റയിൽ വേ ക്വാർട്ടേഴ്‌സിന് സമീപത്തെ രണ്ട് വീടുകളാണ് കത്തി നശിച്ചത്. വീട്ടിലുള്ളവർ ഓടി രക്ഷപ്പെട്ടതിനാൽ വൻ അപകടം ഒഴിവായി.

പുലർച്ചെ 1:30 നാണ് സംഭവം. പെരുമാൾ,സിറാജ് എന്നിവരുടെ വീടുകളാണ് കത്തി നശിച്ചത്. പെരുമാളിന്റെ വീട്ടിലെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് ദുരന്തമുണ്ടായത്. ഇരു വീടുകളിലേയും ഇലക്ട്രോണിക് ഉപകരണങ്ങൾ പൂർണമായും കത്തി നശിച്ചു.നാല് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി പ്രഥമിക കണക്കുകൾ.

NO COMMENTS

LEAVE A REPLY