ചെമ്മീന്‍ സിനിമയുടെ 50 ാം വാര്‍ഷികം ആഘോഷിക്കുന്നു

Chemmeen

മലയാളികളുടെ അഭിമാന ചിത്രം ചെമ്മീന്‍ സിനിമയുടെ അമ്പതാം വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നു. സാംസ്കാരിക കാര്യ വകുപ്പിന് വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ജീവിച്ചിരിക്കുന്ന എല്ലാ താരങ്ങളേയും അണിയറപ്രവര്‍ത്തകരേയും, മരിച്ച് പോയവരുടെ കുടുംബാംഗങ്ങളേയും ചടങ്ങില്‍ ആദരിക്കും. ആലപ്പുഴയിലാണ് ചടങ്ങ് നടക്കുക.
പരിപാടിമായി ബന്ധപ്പെട്ട് ഇന്ന് നാലുമണിക്ക് സ്വാഗതസംഘം രൂപീകരണ യോഗം നടക്കും. നീര്‍ക്കുന്നം എസ്ഡിവി സ്ക്കൂളിലാണ് യോഗം നടക്കുക. സാംസാകാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ യോഗം ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അധ്യക്ഷനായിരിക്കും.

NO COMMENTS

LEAVE A REPLY