ജേക്കബ് തോമസിനെതിരായ റിപ്പോർട്ടിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് ഹൈക്കോടതി

jacob thomas chief secretary report against Jacob thomas

വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ ധനകാര്യ സെക്രട്ടറി കെ. എം. എബ്രഹാമിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്ത് നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി. വകുപ്പുതല അന്വേഷണത്തിന് നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് രണ്ടാഴ്ചക്കകം അറിയിക്കാൻ ജസ്റ്റീസ് പി.ഉബൈദ് നിർദ്ദേശിച്ചു. ഡ്രഡ്ജർ വാങ്ങിയതിൽ അഴിമതി ആരോപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കുത്തുപറമ്പ് സ്വദേശി സത്യൻ നരവുർ സമർപ്പിച്ച പരാതിയാണ് കോടതി പരിഗണിച്ചത് . തുറമുഖ ഡയറക്ടർ ആയിരിക്കെ ഡ്രഡ്ജർ വാങ്ങിയതിൽ സർക്കാരിന് 2 . 67 കോടി നഷ്ടമുണ്ടാക്കിയെന്നാണ് ജേക്കബ് തോമസിനെതിരായ ആരോപണം.

NO COMMENTS

LEAVE A REPLY