കൈവല്യ; സമഗ്ര തൊഴിൽ പുനരധിവാസ പദ്ധതിക്ക് തുടക്കമായി

vaikalya govt project for disabled persons

തുല്യനീതിയും സമത്വവുമുറപ്പാക്കി ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. ഭരണഘടന അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും ഭിന്നശേഷിക്കാർക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാഷണൽ എംപ്‌ളോയ്‌മെന്റ് സർവീസ് വകുപ്പ് രൂപം നൽകിയ ഭിന്നശേഷിക്കാർക്കായുള്ള സമഗ്ര തൊഴിൽ പുനരധിവാസ പദ്ധതിയായ കൈവല്യയുടെ സംസ്ഥാന തല ഉദ്ഘാടം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വൊക്കേഷണൽ ആന്റ് കരിയർ ഗൈഡൻസ്, കപ്പാസിറ്റി ബിൽഡിംഗ് പരിശീലനം, മത്സരപരീക്ഷകൾക്കുള്ള പരിശീലനം, സ്വയംതൊഴിൽ വായ്പാപദ്ധതി എന്നിവയാണ് കൈവല്യയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന് സമഗ്ര ഡാറ്റാ ബേസ് തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷി വിഭാഗക്കാർക്കുള്ള ധനസഹായ പഠനോപകര വിതരണവും മന്ത്രി നിർവഹിച്ചു.

vaikalya govt project for disabled persons

NO COMMENTS

LEAVE A REPLY