ലാവ് ലിന്‍ കേസ് വീണ്ടും മാറ്റി

lavlin case today

ലാവലിന്‍ കേസിൽ അന്തിമ വാദം കേൾക്കുന്നത്​ വീണ്ടും മാറ്റി. മാർച്ച്​ ഒമ്പതിലേക്കാണ്​ വാദം മാറ്റിയത്​. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തനാക്കിയതിനെതിരെ സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയിൽ വാദം കേൾക്കുന്നതാണ്​ മാറ്റിയത്​.

പിണറായി വിജയന്‍റെയും സി.ബി.ഐയുടെയും അഭിഭാഷകര്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഹരജി ഇന്ന് പരിഗണിക്കാനായി മാറ്റുകയായിരുന്നു.  സി.ബി.ഐയുടെ അഭിഭാഷകന്‍ ഇന്നും ഹാജരാകാത്തതിനെ തുടർന്നാണ്​ വാദം കേൾക്കുന്നത്​ മാറ്റിയത്​.

NO COMMENTS

LEAVE A REPLY