Advertisement

ലാവ്‌ലിൻ കേസ്; ചാനലുകൾക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

February 16, 2017
Google News 0 minutes Read
pinarayi-lavlin

ലാവ്‌ലിൻ കേസ് പരിഗണിക്കുന്നതിനിടെ ചാനലുകൾക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഒരു കേസ് എങ്ങനെ പരിഗണിക്കണമെന്നും അത് തീർപ്പാക്കുന്നതിനുള്ള നടപടികൾ കോടതിയ്ക്ക് അറിയാമെന്നും മാധ്യമങ്ങളുടെ ഉപദേശം ആവശ്യമില്ലെന്നും ജസ്റ്റിസ് പി ഉബൈദ് വ്യക്തമാക്കി. ഒരു ചാനലിനെ പേരെടുത്ത് പറയാതെ കോടതി വിമർശിച്ചു.

വാദത്തിനിടെ ഹർജിക്കാരന്റെ അഭിഭാഷകനെയും കോടതി വിമർശിച്ചു. ലാവ്‌ലിൻ കേസല്ല വ്യാഴാഴ്ച പരിഗണിക്കുന്നത് എന്ന് അറിയാമായിരുന്നിട്ടും ചർച്ചയിൽ അഭിഭാഷകൻ അക്കാര്യം മറച്ചുവച്ചത് ശരിയായില്ലെന്ന് കോടതി പറഞ്ഞു. മൂന്നാം കക്ഷിയായ ഹർജിക്കാരൻ പൊതു താൽപര്യമല്ല ഉള്ളതെന്നും പ്രശസ്തി മാത്രമാണ് ലക്ഷ്യമെന്നും അത്തരം കാര്യങ്ങൾക്ക് കോടതിയെഉ ഉപയോഗിക്കരുതെന്നും ജഡ്ജി വ്യക്തമാക്കി. ക്രിമിനിൽ കേസുകൾ അനാവശ്യമായി നീട്ടാൻ വ്യവസ്ഥയില്ലെന്ന ഹർജിക്കാരന്റെ അഭിഭാഷകന്റെ വാദവും കോടതി തള്ളി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here