ലാവ് ലിന്‍ കേസ് അടിയന്തരമായി കേട്ട് തീര്‍പ്പാക്കണമെന്ന ഹര്‍ജി തള്ളി

lavlin case today

ക്രിമിനല്‍ കേസുകളില്‍ മൂന്നാം കക്ഷിക്ക് ഇടപെടാന്‍ അവകാശമില്ലെന്നും അന്വേഷണ ഏജന്‍സിയ്ക്ക് മാത്രമാണ് അതിനുള്ള അധികാരമെന്നും ചൂണ്ടിക്കാട്ടി കൊണ്ടാണ് കേസ് കോടതി തള്ളിയത്. ലാവ ലിന്‍ കേസില്‍ ഇടപെട്ട ഹര്‍ജിക്കാരന് പൊതു താത്പര്യമില്ലെന്നും പ്രശസ്തി മാത്രമാണ് ലക്ഷ്യമെന്നും കോടതി നിരീക്ഷിച്ചു.
കേസില്‍ അടുത്തമാസം ഒമ്പതിന് കോടതി വാദം കേള്‍ക്കും. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പ്രതിയായ കേസ് സിബിഐയും പ്രതികളും ഒത്തുകളിച്ച് നീട്ടിക്കൊണ്ട് പോകുകയാണെന്നും കേസ് അടിയന്തരമായി തീര്‍പ്പാക്കണമെന്നും ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകനായ എംആര്‍ അജയനാണ് ഹര്‍ജി സമര്‍പ്പിച്ചത്.

NO COMMENTS

LEAVE A REPLY