കമലിന്റെ ആമിയാകാൻ ഒരുങ്ങുന്ന മഞ്ജുവിന് നേരെ സൈബർ ആക്രമണം

MANJU WARRIER

മാധവിക്കുട്ടിയുടെ ജീവിതകഥ ആസ്പദമാക്കി സംവിധായകൻ കമൽ ഒരുക്കുന്ന ആമിയിൽ നായികയായി മഞ്ജുവാര്യർ എത്തുന്നുവെന്ന വാർത്തകൾ വന്നതോടെ താരത്തിന്റെ ഫേസ്ബുക്ക് പേജിൽ സൈബർ ആക്രമണം രൂക്ഷം.

മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രം കെയർ ഓഫ് സൈറബാനു എന്ന ചിത്രത്തിലെ മഞ്ജുവിന്റെ പുതിയ ലുക്ക് പോസ്റ്റ് ചെയ്തതിന് താഴെയാണ് ഒരുപറ്റം ആളുകളുടെ കമന്റുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കമലിന്റെ ചിത്ത്രതിൽ അഭിനയിക്കുന്നതിനെ വിമർശിച്ചും ചിത്ത്രതിൽനിന്ന് പിന്മാറണമെന്ന് ഉപദേശിച്ചുമുള്ളതാണ് കമന്റുകൾ.

” വിദ്യാ ബാലന് ഉൾപടെയുളള നടികൾ ‘ആമി’ ഉപേക്ഷിച്ചെങ്കിൽ അതിൽ എന്തെങ്കിലും ഒരു കാര്യം കാണും. കമൽ എന്ന സംവിധായകന്റെ ഇപ്പോഴത്തെ നിലപാട് വെച്ച് നോക്കുമ്പോൾ ആമി ഉറപ്പായും വിവാദം ആകും. അങ്ങനെയുണ്ടായാൽ ഞാനുൾപടെ ഉളള മഞ്ജു ചേച്ചിയെ സ്‌നേഹിക്കുന്നവരുടെ മനസ്സിൽ വലിയൊരു വേദന ആകും . മാധവിക്കുട്ടി എന്ന വലിയൊരു കലാകാരിയുടെ ആത്മാവിനെ
അറിഞ്ഞ് കൊണ്ട് വേദനിപ്പിക്കണമോന്ന് ചേച്ചി തന്നെ ആലോചിക്ക്…”
എന്നിങ്ങനെയാണ് മഞ്ജുവിന്റെ പോസ്റ്റിന് കീഴിലെ കമന്റുകൾ

MANJU POST COMMENT.1

MANJU POST COMMENT.2

MANJU POST COMMENT

NO COMMENTS

LEAVE A REPLY