ശശികലയ്ക്ക് അനുവദിച്ചത് സാധാരണസെല്‍

sasikala

പരപ്പന അഗ്രഹാര ജയിലില്‍ ശശികലയ്ക്ക് അനുവദിച്ചത് സാധാരണ സെല്‍. അമ്പത് രൂപയാണ് ദിവസ വേതനം. രണ്ട് പ്രതികള്‍ക്കൊപ്പമാണ് ശശികല സെല്ലില്‍ കഴിയുന്നത്. കൂടുതല്‍ സൗകര്യങ്ങള്‍ വേണമെന്ന ശശികലയുടെ ആവശ്യം ജയില്‍ അധികൃതര്‍ നിരസിച്ചു.
സെല്ലില്‍ ഒരു ടിവിസെറ്റും, കിടക്കയും ടേബിളും അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചന്ദനത്തിരി നിര്‍മ്മാണവും മെഴുകുതിരി നിര്‍മ്മാണവുമാണ് ശശികലയ്ക്ക് ഇവിടെ ചെയ്യേണ്ട ജോലി. ഞായറാഴ്ചയും ജോലിചെയ്യുണം.

NO COMMENTS

LEAVE A REPLY