കോളേജിലെ മാനസിക പീഡനം; ഒരു വിദ്യാർത്ഥികൂടി ആത്മഹത്യ ചെയ്തു

students suicide thrissue native suicide police station husband commits suicide saddened by wife demise

കോളേജിലെ പീഡനം സഹിക്കാനാകാതെ ഒരു വിദ്യാർത്ഥികൂടി ആത്മഹത്യ ചെയ്തു. മാർത്താണ്ഡം മരിയ പോളിടെക്‌നിക് കോളേജിലെ ഒന്നാംവർഷ വിദ്യാർത്ഥി കുണ്ടറ സ്വദേശി വിപിൻ മനോഹർ (19)ആണ് ആത്മഹത്യ ചെയ്തത്. മാർത്താണ്ഡം റെയിൽവേ സ്‌റ്റേഷനിൽ ട്രയിനിന് മുന്നിൽ ചാടുകയായിരുന്നു വിപിൻ.

ഹോസ്റ്റലിൽ മദ്യപിച്ചുവെന്ന് ആരോപിച്ച് കോളേജ് അധികൃതർ മാനസികമായി പീഡിപ്പിച്ചെന്നും വീട്ടുകാരെ വിളിച്ച് 25000 രൂപ ഫൈൻ ഈടാക്കിയെന്നും സഹപാഠികൾ പറഞ്ഞു. എന്നാൽ വിപിൻ മദ്യപിച്ചിരുന്നില്ലെന്നും മാനസിക പീഡനത്തിൽ മനം നൊന്താണ് ആത്മഹത്യ ചെയ്തതെന്നും വിദ്യാർത്ഥികൾ പറഞ്ഞു. അതേ സമയം വിപിന്റെ മരണത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയെന്നും തങ്ങളുടെ ഭാഗം കേൾക്കാൻ പോലീസ് കൂട്ടാക്കിയില്ലെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.

NO COMMENTS

LEAVE A REPLY