സാമ്‌ന നിരോധിക്കണമെന്ന് ബിജെപി; അടിയന്തിരാവസ്ഥയെന്ന് ശിവസേന

udhav thakaray

ശിവസേനയുടെ മുഖപത്രമായ സാംന നിരോധിക്കണമെന്ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. മുൻസിപ്പൽ തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് ദിവസം സാംന നിരോധിക്കണമെന്നതാണ് ആവശ്യം. എന്നാൽ ബിജെപിയുടെ നടപടി അടിയന്തിരാവസ്ഥയാണെന്ന് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ പറഞ്ഞു.

മഹാരാഷ്ട്രയിലെ പത്ത് മുൻസിപ്പൽ കോർപ്പറേഷനുകളിലേക്കും, 25 ജില്ലാ പഞ്ചായത്തിലേക്കുമുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരാണാർത്ഥമുള്ള ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് ഫെബ്രുവരി 16, 20, 21 എന്നീ ദിവസങ്ങളിൽ ശിവസേന മുഖപത്രം പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.

NO COMMENTS

LEAVE A REPLY