പ്രാതലിന് അഞ്ച് രൂപ ഉച്ചയൂണിന് എട്ട്!!

0
20

രാജസ്ഥാന്‍ സര്‍ക്കാറിന്റെ അന്നപൂര്‍ണ്ണ റസോയി യോജന ലോക ശ്രദ്ധയാകര്‍ഷിക്കുന്നു. കുറഞ്ഞ ചെലവില്‍ പ്രാതലും ഉച്ചയൂണുമാണ് ഈ പദ്ധതി വഴി വിതരണം ചെയ്യുന്നത്. പ്രാതലിന് അഞ്ച് രൂപയും , ഉച്ചഭക്ഷണത്തിന് എട്ട് രൂപയുമാണ് ഈടാക്കുന്നത്.

ജോലിക്കാര്‍, വിദ്യാര്‍ത്ഥികള്‍, ഓട്ടോ ഡ്രൈവര്‍മാര്‍, വഴിയോരക്കച്ചവടക്കാര്‍, സ്ത്രീ തൊഴിലാളികള്‍ എന്നിവര്‍ക്ക് പുറമെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെയും ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഈ പദ്ധതി ആവിഷ്കരിച്ചത്. എണ്‍പത് വണ്ടികളാണ് ഭക്ഷണവുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇറങ്ങുന്നത്. 12 ജില്ലകളിലാണ് ഇപ്പോള്‍ പദ്ധതി നടപ്പിലാക്കിയത്.
ഡിസംബറിലാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ പദ്ധതി നടപ്പാക്കിയത്.

Subscribe to watch more

NO COMMENTS

LEAVE A REPLY