ബാബുരാജ് പറയുന്നു, എന്താണ് സത്യത്തില്‍ ഉണ്ടായത്

കഴിഞ്ഞ ദിവസം കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട സംഭവത്തില്‍ വെട്ടേറ്റ നടന്‍ ബാബുരാജ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്. ഫെയ്സ് ബുക്കിലൂടെയാണ് എന്താണ് ഉണ്ടായതെന്ന് ബാബുരാജ് പ്രേക്ഷകരോട് വ്യക്തമാക്കിയത്. ആശുപത്രി കിടക്കയില്‍ നിന്നാണ് നടന്റെ വീഡിയോ. തന്നെ വെട്ടിയ സണ്ണി എന്ന ആളില്‍ നിന്ന് നാല് വര്‍ഷം മുമ്പാണ് താന്‍ ഈ സ്ഥലം വാങ്ങിയതെന്ന് ബാബുരാജ് പറയുന്നു. അയാള്‍ നിര്‍ബന്ധിച്ചാണ് സ്ഥലം വാങ്ങിയത്.

എഗ്രിമെന്റ് ഒന്നും ഇല്ലാതെ രണ്ട് ലക്ഷം രൂപയാണ് ഇതിനായി നല്‍കിയത്. കുറച്ച് നാള്‍ കഴിഞ്ഞ സണ്ണിയുടെ സഹോദരിയുടെ ഒരു വക്കീല്‍ നോട്ടിസ് തനിക്ക് ലഭിച്ചു എന്നും ബാബുരാജ് പറയുന്നു. തന്റെ അച്ഛന്റെ പേരില്‍ ഉണ്ടായിരുന്ന സ്ഥലം അച്ഛന്‍ അറിയാതെ സണ്ണി ബാബുരാജിന് വില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിന്റെ പേരില്‍ ബാബുരാജ് ഇയാള്‍ക്കെതിരെ വഞ്ചനാ കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ വെട്ടേറ്റതുമായി ബന്ധപ്പെട്ട് മീഡിയകളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും അത് തന്നെ മാനസികമായി തളര്‍ത്തിയെന്നും ബാബുരാജ് പറയുന്നു.

NO COMMENTS

LEAVE A REPLY