കൂട്ട ബലാത്സംഗം; ഉത്തർപ്രദേശ് മന്ത്രിക്കെതിരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്യണമെന്ന് സുപ്രീംകോടതി

up

കൂട്ട ബലാത്സംഗ കേസിൽ ഉത്തർപ്രദേശ് മന്ത്രിയും അമേഠി മണ്ഡലത്തിലെ സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയുമായ ഗായത്രി പ്രജാപതിയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ സുപ്രീം കോടതി. കേസന്വേഷിച്ച് എട്ട് ആഴ്ചയ്ക്കകം മറുപടി നൽകണമെന്ന് പോലീസിനോട് കോടതി നിർദ്ദേശിച്ചു.

നേരത്തെ അഴിമതി വിഷയത്തിലും വോട്ടർമാർക്ക് കൈക്കുലി നൽകിയ സംഭവത്തിലും തെരഞ്ഞെടുപ്പ് കമീഷൻ പ്രജാപതിയ്ക്ക് താക്കീത് നൽകിയിരുന്നു. വോട്ടർമാർക്ക് നൽകാൻ പ്രജാപതിയുടെ പേരിൽ വിതരണം ചെയ്യാനായി കൊണ്ടുപോയ 4452 സാരിയുടെ പേരിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുമുണ്ട്. ഇതിൽ തുടർനടപടി എടുക്കാത്തതിൽ പൊലീസിൽ നിന്ന് വിശദീകരണവും തെരഞ്ഞെടുപ്പ് കമീഷൻ ആരാഞ്ഞിരുന്നു.

NO COMMENTS

LEAVE A REPLY