ചൂട് കത്തിക്കയറുന്നു

കേരളത്തില്‍ ചൂട് അസാധാരണവിധം കൂടുന്നു. കഴിഞ്ഞ ദിവസം അന്തരീക്ഷ താപനില അഞ്ച് ഡിഗ്രിവരെയാണ് ഉയര്‍ന്നത്. ആലപ്പുഴ, കോഴിക്കോട്, കോട്ടയം ജില്ലകളിലാണ് ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്നത്. ആലപ്പുഴയിലും കോഴിക്കോടും ഇന്നലെ ഉയര്‍ന്നത് യഥാക്രമം 4.9, 4.6 ഡിഗ്രി ചൂടാണ്.
അതേസമയം സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളുടെ അളവ് വര്‍ദ്ധിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാലക്കാട്ടാണ് യുവി രശ്മികളുടെ അളവ് ഏറ്റവും കൂടുതല്‍ ഉയര്‍ന്നത്. ഇവിടെ 2014ല്‍തന്നെ 12കടന്നിരുന്നു. ശരാശരി പത്ത് യൂണിറ്റാണ് എല്ലാ ജില്ലകളിലും പതിക്കുന്നത്. ഈ സൂര്യപ്രകാശം 15മിനുട്ടിലധികം തുടര്‍ച്ചായി കൊള്ളുന്നത് തിമിരത്തിന് വരെ കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചതാണ്. കാട്ട് തീയ്ക്കും ഈ സൂര്യപ്രകാശം കാരണമാകും.

NO COMMENTS

LEAVE A REPLY