അഞ്ച് ദിവസംകൊണ്ട് ഇമാന്റെ മുപ്പത് കിലോ കുറഞ്ഞു

0
185
iman ahammed doctor asks shaima imaan sister apologise

ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിത ഇമാന്റെ ഭാരം അഞ്ച് ദിവസം കൊണ്ട് മുപ്പത് കിലോ കുറഞ്ഞു. ഭാരം കുറയ്ക്കുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കായാണ് ഈജിപ്തുകാരിയായ ഇമാൻ ഇന്ത്യയിലെത്തിയത്. ശസ്ത്രക്രിയയ്ക്ക് മുമ്പ് ശസ്ത്രക്രിയ ചെയ്യാനുള്ള രൂപത്തിലേക്ക് ഇമാനെ മാറ്റാനുള്ള ശ്രമത്തിലാണ് ഡോക്ടർമാർ.

ചിട്ടയോടെയുളള ഭക്ഷണ നിയന്ത്രണം ഇമാനിൽ ഫലം കണ്ട് തുടങ്ങി എന്ന് ഇമാനെ ചികിത്സിക്കുന്ന ഡോക്ടർ പറഞ്ഞു. 36 കാരിയായ ഇമാന്റെ ഭാരം 500 കിലോ ആയിരുന്നു. മന്തിന് സമാനമായ രോഗം ബാധിച്ച ഇമാൻ ഈജിപ്തിലെ തന്റെ താമസസ്ഥലം വിട്ട് പുറ്തതിറങ്ങിയിട്ട് രണ്ട് പതിറ്റാണ്ടായി. ഫെബ്രുവരി 11 ന് മുംബൈ എയർപോർട്ടിൽ എത്തിയ ഇമാനെ ക്രെയിൻ ഉപയോഗിച്ചാണ് ആശുപത്രിയിൽ എത്തിച്ചത്.

NO COMMENTS

LEAVE A REPLY