Advertisement

ജിഷ്ണുവിന്റെ മരണം; സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമം തുടങ്ങി

February 17, 2017
Google News 0 minutes Read
jishnu pranoy jishnu suicide case krishna das first convict jishnu father asks CBI probe jishnu pranoy case

പാമ്പാടി നെഹ്രു കോളേജിലെ എൻജിനിയറിങ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ മരണം അന്വേഷിക്കുന്ന സംഘം സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമം തുടങ്ങി. ഹാർഡ് ഡിസ്‌ക് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.

കഴിഞ്ഞ ദിവസം കോളേജ് പ്രിൻസിപ്പലിന്റെ മുറിയിൽ രക്തക്കറ കണ്ടെത്തിയിരുന്നു. ഫോറൻസിക് വിഭാഗം നടത്തിയ പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്. സിസിടിവിയിൽ ജിഷ്ണു മരിച്ച ദിവസത്തെയും തൊട്ടടുത്ത ദിവസത്തെയും ദൃശ്യങ്ങൾ അപ്രത്യക്ഷമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമം തുടങ്ങിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here