ഒരു ഫോട്ടോഷൂട്ട് ഇത്ര ഭീകരമായി തോന്നുന്നത് ഇത് ആദ്യം

0
905

ആയിരത്തിലേറെ അടി ഉയരമുള്ള ദുബെയിലെ കയാൻ ടവറിന് മുന്നിൽ തൂങ്ങി നിൽക്കുന്ന പെൺകുട്ടി. ആത്മഹത്യയാണോ എന്ന് ആദ്യം സംശയിച്ചെങ്കിലും സത്യമറിഞ്ഞപ്പോൾ അമ്പരപ്പ്. അതൊരു ഫോട്ടോഷൂട്ട് ആണ്. ആ പെൺകുട്ടി ഒരു മോഡലും.

റഷ്യക്കാരിയായ വിക്ടോറിയ ഒഡിൻസ്‌റ്റോവ എന്ന മോഡലാണ് അതിസാഹസികമായി ഈ ഫോട്ടോഷൂട്ടിന് മോഡലായത്. തന്റെ ജീവൻപോലും പണയം വച്ച് വിക്ടോറിയ നടത്തിയ ഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി പേർ വിക്ടോറിയയെ പിന്തുണച്ചും എതിർത്തും ധൈര്യം സമ്മതിച്ചുകൊടുത്തുമെല്ലാം കമന്റ് ചെയ്യുന്നുണ്ട്.

Subscribe to watch more

സുഹൃത്തിന്റെ കയ്യിൽ ബാലൻസ് ചെയ്ത് ആയിരം അടി താഴേക്ക് തൂങ്ങി നിൽക്കുന്ന വിക്ടോറിയ ജീവനോടെ ഉണ്ടോ എന്നാണ് ഒരു കൂട്ടർ ചോദിക്കുന്നത്. എന്തൊക്കെ ആയാലും വൈറലാകാൻ ഇത്തരം വ്യത്യസ്തതകൾ വോണോ എന്നും ചോദ്യം ഉയരുന്നു.

മേക്കിങ് വീഡിയോ

Subscribe to watch more

NO COMMENTS

LEAVE A REPLY