ശശികലയെ പാർട്ടിയിൽനിന്ന് പുറത്താക്കി

sasikala

എഐഎഡിഎംകെ ജനറൽ സെക്രട്ടറി ശശികല നടരാജനെ പാർട്ടിയിൽനിന്ന് പുറത്താക്കി പനീർശെൽവത്തിന്റെ പുതിയ നീക്കം. ശശികല ഡപ്യൂട്ടി ജനറൽ സെക്രട്ടറിയായി നിയമിച്ച ടി ടി വി ദിനകരനെയും പനീർശെൽവം മാറ്റി. ഡോ വെങ്കിടേഷിനെയും പാർട്ടി സ്ഥാനങ്ങളിൽനിന്ന് നീക്കിയിട്ടുണ്ട്. പാർട്ടി പ്രിസീഡിയം മുൻ ചെയർമാനായിരുന്ന ഇ.മധുസൂദനൻ ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കി വാർത്താ കുറിപ്പ് ഇറക്കിയത്. ഇപ്പോൾ പനീർസെൽവം പക്ഷക്കാരനാണ് മധുസൂദനൻ.

NO COMMENTS

LEAVE A REPLY