ബാഗ്ലൂരിൽനിന്ന് പ്രവർത്തിക്കുന്ന റിമോട്ട് കൺട്രോളറാകരുത്; പളനിസ്വാമിയ്ക്ക് സ്റ്റാലിന്റെ ഉപദേശം

mk stalin mk stalin

തമിഴ്‌നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത എടപ്പാടി കെ പളനിസ്വാമിയിക്ക് ഉപദേശവുമായി ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം കെ സ്റ്റാലിൻ. മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത പളനി സ്വാമിയെ അഭിനന്ദിക്കുന്നതോടൊപ്പമാണ് സ്റ്റാലിന്റെ ഉപദേശം.

പളനി സ്വാമി ഇപ്പോൾ തമിഴ്‌നാട് മുഖ്യമന്ത്രിയാണ്. ബാഗ്ലൂരിൽ നിന്ന് പ്രവർത്തിക്കുന്ന റിമോട്ട് കൺട്രോളറായി താങ്കൾ മാറരുത്. ഭരിക്കേണ്ടത് താങ്കളാണെന്നും സ്റ്റാലിൻ പളനി സ്വാമിയെ ഓർമ്മിപ്പിച്ചു.

ബാഗ്ലൂരിലെ ജയിൽ കഴിയുന്ന വ്യക്തിയിൽനിന്ന് താങ്കൾ ദയവ് ചെയ്ത് ഒരു ഉപദേശവും തേടരുതെന്നും സ്റ്റാലിൻ. അത് ഭരണ ഘടനാ ലംഘനമാകുമെന്നും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു.

NO COMMENTS

LEAVE A REPLY