നാളെ വിശ്വാസ വേട്ടെടുപ്പ്

palanisami

തമിഴ്‌നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത എടപ്പാടി കെ പളനിസ്വാമി നാളെ വിശ്വാസ വോട്ട് തേടും. ഇന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റ പളനിസ്വാമിയ്ക്ക് ഇത് കടുത്ത പരീക്ഷണ ഘട്ടം. നിലവിൽ സഭയിൽ ഭൂരിപക്ഷം ഉണ്ടെങ്കിലും എംഎൽഎ മാർ പനിർശെൽവം പക്ഷത്തേക്ക് മാറുമോ എന്ന ആശങ്കയിലാണ് പളനിസ്വാമിയും മന്ത്രിമാരും. എംഎൽഎമാർ ഇപ്പോഴും കൂവത്തൂരിലെ റിസോർട്ടിൽ തുടരുകയാണ്.

അതേസമയം എംഎൽഎമാർ കഴിഞ്ഞ പത്ത് ദിവസത്തോളമായി തങ്ങളുടെ മണ്ഡലത്തിൽ എത്താത്തതിൽ അതത് മണ്ഡലങ്ങളിൽ പ്രതിഷേധം നടക്കുന്നുണ്ട്. ഇതിൽ അസ്വസ്ഥരാണ് എംഎൽഎമാർ എന്നാണ് തമിഴ്‌നാട്ടിൽനിന്നുള്ള വാർത്തകൾ.

NO COMMENTS

LEAVE A REPLY