പൊതുജല സ്രോതസ്സുകളുടെ ചെലവ് ഇനി തദ്ദേശ സ്ഥാപനങ്ങള്‍ വഹിക്കും

പൊതു ജലസ്ത്രോതസ്സുകള്‍ പുതിയതായി ഉണ്ടാക്കാനുള്ള ചെലവിലേക്കുള്ള പണം ഇനി തദ്ദേശ സ്ഥാപനങ്ങള്‍ വഹിക്കും. തനത് ഫണ്ടോ പ്ലാന്‍ ഫണ്ടിലെ സേവന പശ്ചാത്തല വികസന മേഖലകളിലേക്കുള്ള ഫണ്ടോ ഉപയോഗിക്കാനാണ് നിര്‍ദേശം.
വികേന്ദ്രീകൃതാസൂത്രണത്തിനുള്ള സംസ്ഥാന തല കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. ഇതിന്‍മേലുള്ള സര്‍ക്കാര്‍ ഉത്തരവ് ഇനി ഇറങ്ങണം.
കുഴല്‍ കിണര്‍, കുളം, തടയണ,കിണര്‍ എന്നിവ പുതുതായി നിര്‍മ്മിക്കാമെന്ന് സമിതി നിര്‍ദേശിച്ചു.നിലവിലുള്ള ശുദ്ധ ജല സ്ത്രോതസ്സിന്റെ അറ്റകുറ്റപണികള്‍, ഗുണഭോക്തൃ സമിതികള്‍ നടത്തുന്ന കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തനക്ഷമമാക്കല്‍, പുതിയ ജലകെയോസ്കുകള്‍ സ്ഥാപിക്കല്‍, കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന, ശുദ്ധീകരണം എന്നിവയ്ക്കും പണം ചെലവഴിക്കാം.

NO COMMENTS

LEAVE A REPLY