പ്രണയിക്കുന്നവർക്കായി ഒരു കവിത; ജോയ് തമലത്തിന്റെ അഗ്നിശലഭങ്ങൾ വൈറൽ

സോഷ്യൽ മീഡിയയിൽ തരംഗമായി മാധ്യമ പ്രവർത്തകന്റെ കവിത. വാർത്താ അവതാരകനായ ജോയ് തമലത്തിന്റെ അഗ്നിശലഭങ്ങൾ എന്ന കവിതയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പ്രണയിച്ചവർക്കും പ്രണയിക്കുന്നവർക്കും എന്നാണ് കവിതയുടെ ടൈറ്റിൽ.

പ്രണയം നൊമ്പരമായി ഉള്ളിലൊതുക്കുന്നവരുടെ വേദനയാണ് ജോയ് തമലം തന്റെ കവിതയിലൂടെ വരച്ചിടുന്നത്. കവിത ആലപിച്ചിരിക്കുന്നതും ജോയ് തമലം തന്നെയാണ്. നിരവധി സിനിമകൾക്കും ടെലി സീരിയലുകൾക്കും ടെലിവിഷൻ പരിപാടികൾക്കും പാട്ടുകളെഴുതിയിട്ടുണ്ടെങ്കിലും ജോയ് ഇത് ആദ്യമായാണ് കവിത ചൊല്ലി വീഡിയോ പുറത്തിറക്കുന്നത്.

അഗ്നിശലഭങ്ങൾ കൂടാതെ 6 പുസ്തകങ്ങൾ ജോയ് തമലത്തിന്റേതായി പുറത്തിറങ്ങിയി ട്ടുണ്ട്. നാടകവും കവിതയും പ്രസംഗങ്ങളുമാണ് ജോയിയുടെ പുസ്തകങ്ങളുടെ ഉള്ളടക്കം. എച്ച് ഡി സിനിമാ കമ്പനിയാണ് കവിതയ്ക്ക് ദൃശ്യ ഭാഷ തയ്യാറാക്കിയത്. അനുപ്രവീണാണ് സംഗീതം.

Subscribe to watch more

NO COMMENTS

LEAVE A REPLY