ഇന്ത്യയിൽ അഗ്നിപർവ്വത സ്‌ഫോടനത്തിനു സാധ്യതയെന്ന് ശാസ്ത്രജ്ഞർ

chance of volcanic eruption in india says scientists

ഇന്ത്യയിലെ ഏക സജീവ അഗ്‌നി പർവ്വതമായ ബാരൻ ദ്വീപിലെ അഗ്‌നിപർവ്വതത്തിൽ നിന്നും പുകയും ലാവയും വമിക്കുന്നതായി വിദഗ്ധർ. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഈ അഗ്‌നി പർവ്വതം അവസാനമായി സജീവമായത് 1991ലാണ്. 150 വർഷത്തെ നിദ്രക്ക് ശേഷമായിരുന്നു 1991ൽ ബാരൻ പുകഞ്ഞത്. അതിനു ശേഷം ഇപ്പോൾ വീണ്ടും പുകയുന്നുവെന്നാണ് ദേശീയ സമുദ്ര ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരുടെ കണ്ടെത്തൽ. അഭയ് മുധോൽക്കറിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണ് പർവ്വതത്തെ നിരീക്ഷിച്ചത്.

അഗ്‌നിപർവ്വതം പൊട്ടുമ്പോഴുണ്ടാകുന്ന പാറക്കഷണങ്ങളായ കരിപോലെ കറുത്ത അവശിഷ്ടങ്ങൾ പ്രദേശത്ത് നിന്ന് ലഭിച്ചുവെന്നും വരാനിരിക്കുന്ന അഗ്‌നിപർവ്വത സ്‌ഫോടനത്തെ സൂചിപ്പിക്കുന്നതാണിതെന്നും ഗവേഷക സംഘം കൂട്ടിച്ചേർത്തു.

chance of volcanic eruption in india says scientists

NO COMMENTS

LEAVE A REPLY