ബഹളത്തിന് പിന്നാലെ മാധ്യമ വിലക്ക്

നിയമസഭയിലെ വിവരങ്ങൾ പുറം ലോകം അറിയാതിരിക്കാൻ സഭയിലെ മീഡിയാ റൂമിൽ ഓഡിയോ വിശ്ചേദിച്ചു. സഭയിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ലഭ്യമാക്കുന്ന ടെലിവിഷനിലെ ഓഡിയോ ആണ് വിശ്ചേദിച്ചിരിക്കുന്നു. അക്രഡിറ്റേഷൻ ഉള്ള മാധ്യമ പ്രവർത്തകർക്ക് സഭയിൽ പ്രവേശിക്കാൻ അനുമതി നൽകിയിരുന്നെങ്കിലും പിന്നീട് ഇത് വിലക്കുകയായിരുന്നു. ഇതേ തുടർന്ന് സഭയ്ക്ക് മുന്നിൽ മാധ്യമ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY