അക്രമം അതിരുകടന്നു; സ്പീക്കറുടെ കസേരയിൽ ഡിഎംകെ എംഎൽഎ

തമിഴ്‌നാട് നിയമസഭയിൽ അക്രമം അതിരുകടന്നപ്പോൾ സ്പീക്കർക്ക് പോലും രക്ഷയില്ലാതായി. സ്പീക്കറുടെ ഡയസിൽ കയറി ബഹളം വച്ച ഡിഎംകെ എംഎൽഎമാർ സ്പീക്കറുടെ മേശ തകർക്കുകയും സ്പീക്കർ പി ധനപാലനെ അക്രമിക്കുകയും ചെയ്തു.

പിന്നീട് കയ്യിലുള്ള പേപ്പറുകൾ കീറി സ്പീക്കറുടെ നേരെ എറിഞ്ഞു. ഇതോടെ സുരക്ഷാ ജീവനക്കാരെത്തി സ്പീക്കറെ പുറ്തതേക്ക് കൊണ്ടുപോയി. ഇതിനിടയിൽ ഡിഎംകെ എംഎൽഎ കു കാ ശെൽവം സ്പീക്കറുടെ ചെയറിൽ കയറി ഇരുന്നു.

 

NO COMMENTS

LEAVE A REPLY