ഒരു എംഎൽഎ കൂടി കൂറ് മാറി

palaniswami palaniswami and ministers meeting

തമിഴ്‌നാട്ടിൽ പളനി സ്വാമി മന്ത്രി സഭ വിശ്വാസ വോട്ട് തേടാനിരിക്കെ ഒരു എംഎൽഎ കൂടി പുറത്തേക്ക്. കോയമ്പത്തൂർ നോർത്ത് എംഎൽഎ അരുൺകുമാറാണ് കൂവത്തൂരിലെ റിസോർട്ടിൽനിന്ന് പുറത്തെത്തിയത്.

പനീർശെൽവത്തിന് പിന്തുണ പ്രഖ്യാപിക്കുകയല്ല, പകരം താൻ വോട്ടെടുപ്പിൽനിന്ന് വിട്ട് നിൽക്കുകയാണെന്ന് അരുൺ കുമാർ അറിയിച്ചു. താൻ മണ്ഡലത്തിലേക്ക് പോകുകയാണെന്നും കൂവത്തൂരിൽനിന്ന് പുറത്തെത്തിയ എംഎൽഎ വ്യക്തമാക്കി.

പാർട്ടി നയങ്ങളിൽ പ്രതിഷേധിച്ച് എഐഎഡിഎംകെ കോയമ്പത്തൂർ ജില്ലാ സെക്രട്ടറി സ്ഥാനവും അദ്ദേഹം രാജി വച്ചു. നിലവിൽ 123 എംഎൽഎമാരുടെ പിന്തുണയാണ് പളനിസ്വാമി മന്ത്രിസഭയ്ക്കുള്ളത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews