തമിഴ്‌നാട് നിയമസഭ നിർത്തിവെച്ചു

0
24
speaker denied to postopne floortest floortest delays tn assembly adjourned till 1pm

നിയമസഭയിൽ ഉണ്ടായ ബഹളത്തെ തുടർന്ന് നിയസമഭ ഒരു മണി വരെ പിരിഞ്ഞു. ഡിഎംകെ അംഗങ്ങൾ സ്പീക്കറുടെ മേശയും കസേരയും തകർത്തു. സ്പീക്കർക്ക് നേരെ കടലാസ് ചുരുട്ടി എറിയുകയും ചെയ്തു. ഇരിപ്പിടങ്ങളിൽ കയറി നിന്നു. ഡിഎംകെ അംഗങ്ങൾ പ്രതിഷേധിച്ചു.

നേരത്തെ രഹസ്യ വോട്ടെടുപ്പ് വേണമെന്ന ഡിഎംകെ യുടെ ആവശ്യം സ്പീക്കർ തള്ളിയിരുന്നു. സഭയിൽ സംസാരിക്കാൻ അനുമതി നൽകിയപ്പോഴാണ് രഹസ്യ വോട്ടെടുപ്പെന്ന ആവശ്യം പ്രതിപക്ഷ നേതാവ് സ്റ്റാലിൻ ഉന്നയിച്ചത്. കോൺഗ്രസ്സും, മുസ്ലീം ലീഗും ഈ ആവശ്യത്തെ പിന്തുണച്ചിരുന്നു.

പനീർശെൽവവും രഹസ്യവോട്ടെടുപ്പ് വേണമെന്ന ആവശ്യം ഉന്നയിച്ചു. എന്നാൽ തന്റെ വിവേചനാധികാരത്തിൽ കൈകടത്തേണ്ടെന്നായിരുന്നു സ്പീക്കറുടെ റൂളിങ്ങ്. ഇതിനെ തുടർന്നാണ് സഭ പ്രക്ഷുബ്ധമായത്. സ്പീക്കറെ ഘെരാവോ ചെയ്ത ഡിഎംകെ അംഗങ്ങൾ കൈയ്യാങ്കളിക്ക് തുടക്കമിടുകയായിരുന്നു.

 

 

 

 

tn assembly adjourned till 1pm

NO COMMENTS

LEAVE A REPLY