നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികളെ കൂടി തിരിച്ചറിഞ്ഞു

0
45

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികളെ തിരിച്ചറിഞ്ഞു. വടിവാള്‍ സലീം, മനു എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂര്‍ നിന്നാണ് ഇവരെ പിടികൂടിയത്. പോലീസ് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.

ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് കണ്ടെത്തി. ഈ ടെമ്പോ ട്രാവലര്‍ തമ്മനം പുല്ലേപ്പടി റൂട്ടില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. അതിക്രമം നടന്ന സമയത്ത് ഈ വാന്‍ നടിയുടെ കാറിനെ പിന്തുടര്‍ന്നിരുന്നു. സംഭവത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെട്ടതും ഈ വണ്ടിയിലാണ്. സംഭവത്തില്‍  മൂന്ന് പേരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത് . കോയമ്പത്തൂരല്‍ നിന്നാണ്  ഇവര്‍ പിടിയിലായത്. ഒളിത്താവളത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഫോറന്‍സിക് വിദഗ്ധര്‍ വാനില്‍ പരിശോധന നടത്തികൊണ്ടിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY